top of page

കുമ്പോല്‍ തങ്ങള്‍.

 

കുമ്പോല്‍ എന്നത് കേവലം ഒരു സ്ഥലനാമം എന്നതിലുപരി ആയിരങ്ങളുടെ വികാരമാണ്. അവിടെയാണ് അവരുടെ സ്നേഹ ഭാജനങ്ങളായ സാദാത്തീങ്ങള്‍ നിലകൊള്ളുന്നത്‌. ഉത്തരകേരളത്തിലേയും ദക്ഷിണ കന്നടയിലേയും മുസ്ലിം സമുഹത്തിന്‍റെ  നേതൃത്വം അലങ്കരിക്കുന്ന സാദാത്തുക്കളാല്‍ അനുഗ്രഹീതമായ ഈ പ്രദേശത്തേക്ക് സാദാത്തുക്കളുടെ  അനുഗ്രഹം തേടാന്‍ നിരവധിയാളുകളാണ് ദിനേന ഒഴുകിയെത്തുന്നത്. പാവങ്ങളുടെ തങ്ങള്‍ എന്നര്‍ത്ഥം വരുന്ന പാപ്പംകോയ തങ്ങളും അവരുടെ പിന്മുറക്കാരുമാണ് "കുംബോൽ സാദാത്തീങ്ങൾ" എന്നറിയപ്പെടുന്നത്. യമനിലെ  ഹള്റ്മൗത്തില്‍ വേരുകളുള്ള പ്രശസ്തമായ അല്‍-ഐദറൂസ് ഖബീലയില്‍ പെട്ട  കുമ്പോല്‍ സാദാത്തുകളെ കുറിച്ചുള്ള വാര്‍ത്തകളും വിശേഷങ്ങളും പങ്കുവയ്ക്കാന്‍ വേണ്ടിയാണ് ഈ വെബ്സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്  സഹകരണവും പ്രാര്‍ത്ഥനയും ഒരുപോലെ  പ്രതീക്ഷിക്കുന്നു.

സയ്യിദ് മുഹമ്മദ്‌ അല്‍-ഐദറൂസ് (കെ.എസ്. ആറ്റക്കോയ തങ്ങള്‍).

 

നിരവധി ഇജാസതുകള്‍ കരസ്ഥമാക്കുകയും നിരവധി ദീനീ സ്ഥാപനങ്ങളുടെ മേധാവിയുമായ കെ.എസ്. സയ്യിദ് ആറ്റക്കോയ തങ്ങളാണ് കുമ്പോല്‍ സയ്യിദന്‍മാരില്‍ മൂത്തയാള്‍. കേരളത്തിലും കര്‍ണ്ണാടകത്തിലും സുന്നി വേദികളില്‍ സജീവ സാന്നിധ്യമായ തങ്ങള്‍ അഖിലേന്ത്യാ സുന്നി വിദ്യഭ്യാസ ബോര്‍ഡ് ഉപാധ്യക്ഷന്‍, ദക്ഷിണ കര്‍ണാടക സുന്നി സെന്‍റെര്‍ മുഖ്യ രക്ഷാധികാരി, ജാമിഅ: സഅദിയ്യ: അറബിയ്യ: പ്രസിഡണ്ട്‌, കുമ്പോല്‍ പാപ്പം കോയ നഗര്‍ ബദ്റിയ്യാ ജുമാ മസ്ജിദ് മുഖ്യ രക്ഷാധികാരി തുടങ്ങിയ നിരവധി പദവികളില്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ച വച്ച് കൊണ്ടിരിക്കുന്നു. പ്രശസ്തമായ ജലാലിയ്യ റാത്തിബിന്‍റെ കേരളാ, കര്‍ണ്ണാടക സംസ്ഥാനങ്ങളിലേയും ഗള്‍ഫ്‌ രാജ്യങ്ങളിലെയും അമീറുമാണ് ആറ്റക്കോയ തങ്ങള്‍. സങ്കീര്‍ണ്ണമായിരിക്കുന്ന പ്രശ്നങ്ങള്‍ മധ്യസ്ഥ ചര്‍ച്ചയിലുടെ പരിഹരിക്കാനുള്ള തങ്ങളുടെ വൈഭവം പരക്കെ അംഗീകരിക്കപെട്ടതാണ്. ശംസുല്‍ ഉലമാ, താജുല്‍ ഉലമാ, തുടങ്ങിയ നിരവധി മഹാന്‍മാരുടെ ശിഷ്യത്വം സ്വീകരിച്ചിട്ടുള്ള തങ്ങള്‍,  സയ്യിദ് താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളുടെ പുത്രി റംല ബീവിയെയാണ് ജിവിത സഖിയാക്കിയത്. അഞ്ച് പെണ്‍മക്കളും സയ്യിദ് അബ്ദുല്‍ റഹ്മാന്‍ പൂക്കോയ തങ്ങള്‍, സയ്യിദ് അഹ്മദ് മുക്താര്‍ തങ്ങള്‍, ഡോ. സയ്യിദ് ഹാമിദ് ശുഹൈബ് എന്നീ ആണ്‍ മക്കളുമാണ് തങ്ങള്‍ക്.

സയ്യിദ് ഉമര്‍ അല്‍-ഐദറൂസ് (കെ.എസ്. കുഞ്ഞികോയ തങ്ങള്‍).

 

പിതാമഹന്‍റെയും പിതാവിന്‍റെയും വഴി പിന്തുടര്‍ന്ന്‍, ആയിരങ്ങള്‍ക് ആശ്വാസമേകി പാരമ്പര്യ ചികിത്സ നടത്തുകയും കുടുംബത്തിലെയും സമൂഹത്തിലെയും സര്‍വ്വ കാര്യങ്ങല്‍ക്കും മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്ന കുമ്പോല്‍ കെ.എസ്. സയ്യിദ് കുഞ്ഞികോയ തങ്ങള്‍, ഫസല്‍ പൂക്കോയ തങ്ങളുടെ ദ്വിതീയ പുത്രനും സയ്യിദ് തറവാട്ടിലെ പ്രമുഖനുമാണ്. ലാഭേച്ചയൊന്നും കൂടാതെ കുഞ്ഞിക്കോയ തങ്ങള്‍ നടത്തുന്ന ജീവ കാരുണ്യ സേവന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. മത-രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ തങ്ങളുടെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ക്ക് കാതോര്‍ത്ത് കുമ്പോല്‍ തറവാട്ടിലെത്തുന്നത് നിത്യ കാഴ്ച്ചയാണ്‌. കുമ്പോല്‍ പാപ്പം കോയ നഗര്‍ ബദ്റിയ്യാ ജുമാ മസ്ജിദ് കമ്മിറ്റി കുഞ്ഞിക്കോയ തങ്ങളുടെ പ്രത്യേക മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സാത്വികരായ പണ്ഡിത ശ്രേഷ്ടരും സയ്യിദന്‍മാരും കുഞ്ഞിക്കോയ തങ്ങളുമായി വളരെ അടുത്ത ബന്ധം കാത്തു സൂക്ഷിക്കുന്നവരാണ്. കേരളത്തിലെ മുസ്‌ലിം ഉമ്മത്തിന്‍റെ അഭിമാനമായിരുന്ന മര്‍ഹും സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ബാഫഖി തങ്ങളുടെ സഹോദരന്‍ മര്‍ഹും സയ്യിദ് അഹമദ് ബാഫഖി തങ്ങളുടെ പുത്രി ഫാത്വിമാ ബീവിയാണ് തങ്ങളുടെ പത്നി. മകളും മൂന്ന് ആണ്‍മക്കളുമാണ് തങ്ങള്‍ക്ക്. സയ്യിദ് മുഹമ്മദ്‌ മുര്‍തള്ളാ തങ്ങള്‍, സയ്യിദ് അഹ്മദ് ഫസല്‍ തങ്ങള്‍, സയ്യിദ് ശഹീര്‍ ഹുസൈന്‍ തങ്ങള്‍ എന്നിവരാണ് തങ്ങളുടെ പുത്രന്‍മാര്‍.

സയ്യിദ് അലി അല്‍-ഐദറൂസ് (കെ.എസ്. അലി തങ്ങള്‍).

 

സൗമ്യമായ പെരുമാറ്റം കൊണ്ട് ജനകീയനായ തങ്ങളാണ് കെ. എസ്. സയ്യിദ് അലി തങ്ങള്‍ യുവ പണ്ഡിതനായ അലി തങ്ങള്‍ മൗലവി ഫാസില്‍ ബിരുധദാരിയാണ്. പക്ഷം ചേരാതെ, ജനപക്ഷത്ത് നിന്ന് കൊണ്ടുള്ള ശക്തമായ നിലപാടുകളും കാഴ്ച്ചപ്പാടുകളും വച്ച് പുലര്‍ത്തുന്ന തങ്ങള്‍ മാധ്യമ സുഹൃത്തുക്കള്‍ക്ക് സുപരിചിതനാണ്. ശിഹാബ് തങ്ങള്‍, ഉള്ളാള്‍ തങ്ങള്‍, ഉമര്‍ ബാഫഖി തങ്ങള്‍, സി.എം. ഉസ്ഥാദ്, ടി.കെ.എം. ബാവാ മുസ്‌ലിയാര്‍ തുടങ്ങിയവരുടെ വിയോഗാനന്തരം സയ്യിദ് അലി തങ്ങള്‍ എഴുതിയ അനുസ്മരണ കുറിപ്പുകള്‍ ആ മഹാന്മാരുമായി കുമ്പോല്‍ തറവാടിനുണ്ടായിരുന്ന ബന്ധത്തിന്‍റെ ആഴവും പരപ്പും വ്യക്തമാക്കുന്നതായിരുന്നു. കര്‍ണ്ണാടക ഇസ്ലാമിക് സെന്‍റെര്‍ (കെ.ഐ.സി.) ചെയര്‍മാന്‍, സുന്നി മഹല്ല് ഫെഡറേഷന്‍ മഞ്ചേശ്വരം മണ്‍ഡലം പ്രസിഡന്‍റ് തുടങ്ങിയ നിരവതി ദീനി സ്ഥാപനങ്ങളുടെയും സംഘടനകളുടെയും നേതൃത്വം വഹിക്കുന്ന അലി തങ്ങള്‍, പ്രശസ്ത മുസ്ലിംലീഗ് നേതാവായിരുന്ന മര്‍ഹും സയ്യിദ്  ഉമര്‍ ബാഫഖി തങ്ങളുടെ മകളും മര്‍ഹും സയ്യിദ് അബ്ദുല്‍ റഹ്മാന്‍  ബാഫഖി തങ്ങളുടെ പേരമകളുമായറൗള ബീവിയെയാണ് വിവാഹം കഴിച്ചത്. സയ്യിദ് മുഹമ്മദ്‌ ഷമീം തങ്ങള്‍, സയ്യിദ് അഹമ്മദ് റഹീസ് തങ്ങള്‍ എന്നി പുത്രന്‍മാരും ഒരു പുത്രിയുമാണ് തങ്ങള്‍ക്.​

ഡോ. സയ്യിദ് കെ.എസ്. സിറാജുദ്ധീന്‍ അല്‍-ഐദറൂസ്.

 

കുമ്പോല്‍ സയ്യിദ് തറവാട്ടില്‍ നിന്നുമുള്ള ആദ്യത്തെ ഡോക്ടറാണു സയ്യിദ് സിറാജുദ്ധീന്‍ തങ്ങള്‍. ലോകം അത്രയൊന്നും പുരോഗമിക്കാത്ത എഴുപതുകളില്‍ സ്വന്തമായി ഒരു ലക്ഷ്യം വെച്ച് അത് നേടിയെടുത്ത സിറാജ് തങ്ങള്‍  പരിശ്രമശാലികളായ വിദ്യാര്‍ത്ഥികള്‍ക്ക് എന്നും ഒരു മാതൃകയാണ്. സ്വദേശത്തെ മത ഭൗതിക പഠനത്തിന് ശേഷം തന്‍റെ സഹോദരന്‍മാരുടെയും അമ്മാവന്‍റെയും (മര്‍ഹും മോണു ബാ അലവി തങ്ങള്‍) പൂര്‍ണ്ണ പിന്തുണയോടെ മംഗലാപുരത്ത് ഉപരിപഠനം നടത്തി. ഇന്ന്‍ മംഗലാപുരത്ത് പ്രശസ്തരായ ഡോക്ടര്‍മാരില്‍ പ്രമുഖനാണ് സിറാജ് തങ്ങള്‍. ദേര്‍ളക്കട്ടെ യേനപ്പോയ മെഡിക്കല്‍ കോളേജില്‍ പ്രഫസറായി സേവനമനുഷ്ടികുന്ന സിറാജ് തങ്ങള്‍, പാപ്പം കോയ എന്നാ തന്‍റെ പിതാമഹന്‍റെ പേരിനെ അന്വര്‍ത്ഥമാക്കും വിധമുള്ള പ്രവര്‍ത്തനങ്ങളാണ് കാഴ്ച വെക്കുന്നത്. അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളാജി യുടെ അവാര്‍ഡ് ഉള്‍പ്പടെ നിരവതി പുരസ്കാരങ്ങളും ആംഗികാരങ്ങളും സിറാജ് തങ്ങളെ തേടി എത്തിയിട്ടുണ്ട്. കൊയിലാണ്ടിയിലെ മര്‍ഹും അബ്ദുല്ല ബാഫഖി തങ്ങളുടെ പുത്രി ഹാജിറ ബീവിയാണ് തങ്ങളുടെ ഭാര്യ. സയ്യിദ് അഹമ്മദ് അനസും രണ്ട് പുത്രിമാരാണ് മക്കള്‍.

സയ്യിദ് ജഅ്ഫര്‍ സാദിഖ്‌ അല്‍-ഐദറൂസ്(കെ.എസ്.ജഅ്ഫര്‍ തങ്ങള്‍).

 

പാപ്പം കോയ തങ്ങളുടെ മുന്നാം തലമുറയിലെ ഇളമുറക്കാരനാണ് കുമ്പോല്‍ സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍. കുമ്പോല്‍ പാപ്പം കോയ നഗര്‍ ബദ്റിയ്യാ ജുമാ മസ്ജിദ് ജമാഅത്ത് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയായി നീണ്ട കാലം സേവനമനുഷ്ട്ടിച്ച ജഅ്ഫര്‍ തങ്ങള്‍ നാട്ടിലെ ചെറുപ്പക്കാരുടെ ആവേശമാണ്. സ്വര മാധുര്യത്തിലൂര്‍ന്ന ജഅ്ഫര്‍തങ്ങളുടെ നേതൃത്വത്തിലുള്ള ജലാലിയ്യ റാത്തിബ് അനുവാചകരുടെ മനം കുളിര്‍പ്പിക്കുന്നു. മത വേദികളില്‍ യുവത്വത്തിന്‍റെ ശബ്ദമായി നിറഞ്ഞു നില്‍ക്കുന്ന ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ ദേളി ജാമിഅ: സഅദിയ്യ: അറബിയ്യ: യിലെ ജലാലിയ്യ സമിതി ചെയര്‍മാനാണ്. ഏല്‍പ്പിക്കപെടുന്ന ഉത്തരവാദിത്വങ്ങള്‍ കര്‍മ്മ കുശലതയോടെ ചെയ്തു തീര്‍കുന്നജഅ്ഫര്‍ തങ്ങള്‍ ഇന്ന് ദക്ഷിണ കന്നടയിലെയും ഉത്തര കേരളത്തിലെയും സുന്നീ സമൂഹത്തിന് സുപരിചിതനാണ്. മലപ്പുറം ഖാസിയായിരുന്ന മര്‍ഹും സയ്യിദ് ഒ.പി.എം. ചെറു കോയ തങ്ങളുടെ പുത്രി ഖദീജാ ബീവിയാണ് ജഅ്ഫര്‍തങ്ങളുടെ പത്നി. സയ്യിദ് മുഹമ്മദ്‌ വസീമും രണ്ട് പുത്രിമാരുമാണ് തങ്ങള്‍ക്.

© kumbolthangal.com 2025

Visitors

  • ytb
  • w-facebook
  • Twitter Clean
bottom of page